മാവേലിക്കര: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടി ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ദ്വിദിന പഠനശിബിരം ഇന്നും നാളെയുമായി മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഹാളിൽ നടക്കും. ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന പഠന ശിബിരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്യും. ശിബിരത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, മണ്ഡലം ജില്ലാ കമ്മി​റ്റി അംഗങ്ങൾ, മോർച്ച മണ്ഡലം ഉപരി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അറിയിച്ചു.