വള്ളികുന്നം: വള്ളികുന്നം മണയ്ക്കാട് പത്മ ഭവനത്തിൽ റിട്ട. അദ്ധ്യാപകൻ പി.ചന്ദ്രസേനന്റെ നിര്യാണത്തിൽ മണക്കാട് ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുംവള്ളികുന്നം ആർട്സ് ക്ലബിന്റെയും നേതൃത്വത്തിൽ അനുശോചി​ച്ചു. യോഗം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. കേശവപിള്ള അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ആർ സാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.എസ്.രാജേഷ്, വാർഡ് മെമ്പർ ജി.രാജീവ് കുമാർ, വള്ളികുന്നം ആർട്സ്സ് ക്ലബ്ബ് സെക്രട്ടറി ജി.ശ്രീകാർ, പ്രസിസ്റ് എസ്.ജോയി കുട്ടി, റ്റി മാധവൻ, കെ.പി ചന്ദ്രൻ കെ,ജയമോഹൻ, ജി ചന്ദ്രരശേഖരൻ തുടങ്ങിയവർ സംസാരിച്ചു.