മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിക്ക് കാർത്തിക പൊങ്കാല സമർപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പൊതു പൊങ്കാല ഒഴിവാക്കി ക്ഷേത്രാങ്കണത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രധാന അടുപ്പും കൂടാതെ 13 കരകളെ പ്രതിനിധാനം ചെയ്ത് പതിമൂന്ന് അടുപ്പുകളിലുമാണ് ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചത്. ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്യഷ്ണൻ നമ്പൂതിരി പ്രധാന അടുപ്പിലേക്ക് അഗ്നി പകർന്നു. ഈ സമയം ഭക്തർ സ്വഭവനത്തിൽ ഭഗവതിക്ക് പൊങ്കാല അർപ്പിച്ചു. ചടങ്ങുകൾക്ക് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണപണിക്കർ, ജോ.സെക്രട്ടറി പി.കെ റജികുമാർ എന്നിവർ നേതൃത്വം നൽകി.