അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ നിന്നിറങ്ങി നടക്കവെ വീൽ കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് പരിക്ക്. പുന്നപ്ര വെട്ടുവഴി മാത്യുവിന്റെ ഭാര്യ കുഞ്ഞുമോൾക്കാണ് (55) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30 ഓടെ പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ മുൻവശത്തെ വാതിലിലൂടെ ഇറങ്ങി പിന്നിലേക്ക് നടക്കുന്നതിനിടെ പിൻചക്രം കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചു. പുന്നപ്ര പൊലീസ് കേസെടുത്തു.