ആലപ്പുഴ: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഏടുകളാണ് സുഭാഷ്ചന്ദ്രബോസിന്റെ ജീവിതമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. വേദിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ സുഭാഷ് ചന്ദ്രബോസ് ജന്മദിനാഘോഷത്തി​ന്റെ ഭാഗമായി​ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് രൂപം നൽകി. സെമിനാറുകൾ , വിദ്യാർത്ഥികൾക്കുള്ള പ്രസംഗ-ഉപന്യാസ മത്സരങ്ങൾ , പൊതുസമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും.
അഡ്വ. പ്രദീപ് കൂട്ടാല ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ വിശദീകരണം നൽകി. ഇ.ഷാബ്ദ്ദീൻ , ഡോ. എം.എൻ.ജോർജ്, അഡ്വ. ദിലീപ് ചെറിയനാട്, ആന്റണി കരിപ്പാശേരി, പി.കെ.രാമചന്ദ്രൻ നായർ, ഷീല ജഗധരൻ, എച്ച്.സുധീർ, എം.ഡി.സലിം, ശ്യാമള പ്രസാദ്, ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.