sndp
എസ്എൻഡിപി യോഗം ചാരുംമൂട് യൂണിയൻ വനിതാ സംഘം നേതൃയോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉത്ഘാടനം ചെയ്യുന്നു.

ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ വനിതാ സംഘം നേതൃയോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു . കൺവീനർ ബി സത്യപാൽ അദ്ധ്യക്ഷത വഹി​ച്ചു. നേതൃയോഗം യുണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം ഭാരവാഹികളായ വന്ദന സുരേഷ്, സ്മിത ,അർച്ചന ,രേഖ ,യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളായ മഹേഷ്, ശ്രീക്കുട്ടൻ, ശ്രീകാന്ത് യൂണിയൻ അഡ്മിനിസ്ട്രേറ്റി​വ് അംഗങ്ങളായ അഭിലാഷ് കുമാർ , ചന്ദ്ര ബോസ് , വനിതാ സംഘം ഭാരവാഹികൾ, വനിതാ സംഘം മേഖലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .