മാന്നാർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ബുധനൂർ പടിഞ്ഞാറ്റുംചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും നാളെ മൂന്നുമണിക്ക് എഴുന്നള്ളത്തു പുറപ്പെടും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനപ്പുറത്തുള്ള എഴുന്നള്ളത്തും താലപ്പൊലിയും പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഭക്ത ജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.