ആലപ്പുഴ: മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 11ന് വളഞ്ഞവഴി ഫിഷറീസ് കോംപ്ലക്‌സിൽ മന്ത്രി. ജി.സുധാകരൻ നിർവഹിക്കും. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. എ.എം.ആരിഫ് എം.പി വിശിഷ്ടാതിഥി ആകും.
മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ സംസാരിക്കും. മാനേജിംഗ് ഡയറക്ടർ ഡോ.ലോറൻസ് ഹാരോൾഡ് റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.പ്രദീപ് പി.സജിത്, ഗ്രാമപഞ്ചായത്തംഗം സുമിത, മത്സ്യ ഫെഡ് ഭരണസമിതിയംഗങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും. എൻസിഡിസി സഹായത്തോടു കൂടിയുളള ഐ.എഫ്.ഡി.പി പദ്ധതിയിൽ നിന്നു 51 ലക്ഷം രൂപയാണ് മത്സ്യഫെഡ് ജില്ലാ ഓഫീസിനായി വിനിയോഗിക്കുന്നത്. വ്യാസ സ്റ്റോറിനായി ചിലവഴിക്കുന്നത് 47.13 ലക്ഷമാണ്. വിഷരഹിതമായ മത്സ്യം എത്തിക്കാൻ സംഭരണ ശാലകൾ കൂടുതലായി വേണ്ടി വരുന്നതിന്റെ ഭാഗമായിട്ടാണ് മത്സ്യസംഭരണശാലയും നിർമ്മിക്കുന്നത്.