മാവേലിക്കര: കേരള ചരിത്രത്തിലെ അപഹാസ്യനായ സ്പീക്കറാണ് ശ്രീരാമകൃഷ്ണനെന്നും സ്പീക്കർ രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്വപ്പെട്ടു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ദ്വിദിന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയസൂര്യ, ജില്ല ട്രഷറർ കെ.ജി. കർത്ത, സംസ്ഥാന സമിതിയംഗങ്ങളായ പി.എം.ഷാജഹാൻ, വെട്ടിയാർ മണികുട്ടൻ, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രടറി അഡ്വ.സതീഷ് ടി.പത്മനാഭൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, മണ്ഡലം സെക്രട്ടറി കെ.ആർ.പ്രദീപ്, ബിനു ചാങ്കൂരേത്ത് എന്നിവർ സംസാരിച്ചു.