അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറവൻതോട് ഭാഗത്ത് കളിച്ചുകൊണ്ടിരുന്ന 11 ഉം, 12 ഉം വയസുള്ള 3 പെൺകുട്ടികൾക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ വണ്ടാനം കോരമംഗലത്തു വീട്ടിൽ സജിനെ (23) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടികൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.