പൂച്ചാക്കൽ: ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പലം നിർമ്മാണ ശിലാന്യാസം ക്ഷേത്രാചാര്യൻ മാത്താനം അശോകൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഡോ. രാകേഷ് ചന്ദ്രൻ നിർവഹിച്ചു. സ്ഥപതി കൊടുങ്ങല്ലൂർ ദേവദാസ് ആചാരി, ഷൈജു വെട്ടിക്കാപ്പള്ളി, ജയചന്ദ്രൻ ആചാരി, പി.വി. സത്യശീലൻ, വി.കെ. രവീന്ദ്രൻ, പി.കെ. ചന്ദ്രബോസ്, കെ.എസ്. സുജിത്ത്, എം.അനിരുദ്ധൻ, കെ.പി. നടരാജൻ, സി.കെ. ബിനു, എ.പി. പ്രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി നൽകി.