ആലപ്പുഴ: ഇരവുകാട് നവപ്രഭ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് കളർകോട് ബൈപ്പാസിനു സമീപം നടത്തുന്ന പൊതുസമ്മേളനത്തിൽ നഗരസഭ ചെയർപെഴ്സൺ സൗമ്യ രാജിന് പൗര സ്വീകരണവും നവപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും മന്ത്രി.ജി.സുധാകരൻ നിർവഹിക്കും. നവപ്രഭ പ്രസിഡന്റ് ടി. ആർ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും.