മാവേലിക്കര: യുവജനതാദൾ മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ അനു ആനന്ദിന്റെ നേതൃത്വത്തിൽ ചെട്ടികുളങ്ങര പഞ്ചായത്തിലെ 25 പ്രവർത്തകർ ജെ.ഡി.എസ് വിട്ട് എൽ.ജെ.ഡിയിൽ ചേർന്നു. ദേശീയ നേതൃത്വം സംസ്ഥാന കമ്മി​റ്റി പിരിച്ചുവിട്ടിട്ടും നേതാക്കൾ തമ്മിൽ നടത്തുന്ന അധികാര വടംവലിയിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ജെ.ഡി.എസ് വിടുന്നതെന്ന് അനു ആനന്ദ് അറിയിച്ചു.