ഹരിപ്പാട്: മഹാദേവികാട് എസ്.എൻ.ഡി.പി. ഹൈസ്ക്കൂളിൽ സമ്മതിദായകദിനം ആചരിച്ചു. അദ്ധ്യാപകനും എഴുത്തുകാരനുമായ മധു തൃപ്പെരുന്തുറ പുതിയ വോട്ടർമാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കാർത്തികപ്പള്ളി വില്ലേജിലെ ബി.എൽ.ഒ.മാരായ സി.പി.ശ്രീജിത്, പി.പ്രദീപ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പുതിയ വോട്ടർമാരെ അനുമോദിക്കുകയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു.