തുറവൂർ: ബി.ജെ.പി അരൂർ മണ്ഡലം ദ്വിദിന പഠനശിബിരം സമാപിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നായി നൂറിലധികം പ്രധാന പ്രവർത്തകരാണ് കുത്തിയതോട് തഴുപ്പ് മെഹന്തി ഓഡിറ്റോറിയത്തിൽ നടന്ന പഠന ശിബിരത്തിൽ പങ്കെടുത്തത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുധീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനായി. സി.എ. പുരുഷോത്തമൻ, അഡ്വ. പി.കെ. ബിനോയ്, ടി. സജീവ് ലാൽ, ശ്രീദേവി വിപിൻ, പി.കെ. വാസുദേവൻ, അഡ്വ. ബി. ബാലാനന്ദ്, കെ.കെ. സജീവൻ, സി.ആർ.രാജേഷ്, ആർ.ബിജു തുടങ്ങിയവർ സംസാരിച്ചു.