ഹരിപ്പാട്: പ്രവാസി ക്ഷേമത്തിന് ഒന്നും ചെയ്യാത്ത സർക്കാരാണ് പിണറായി സർക്കാർ. ഐക്യ ജനാധിപത്യ മുന്നണി സർക്കാർ തിരികെ വന്നാൽ തൊഴിൽ ഉൾപ്പടെ പ്രവാസി ക്ഷേമത്തിന് വിപുലമായി പദ്ധതികൾ നടപ്പിലാക്കും. ഇവ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും രമേശ് ചെന്നിത്തില പറഞ്ഞു. പ്രവാസി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രവാസികളെ യോഗത്തിൽ അനുമോദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പുതുശ്ശേരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ദിനേഷ് ചന്ദന, ഡി.സി.സി ജനറൽ സെക്രട്ടറി വി.ഷുക്കൂർ, ആർ.മോഹനൻപിള്ള, കെ.ആർ.രാജൻ, കെ.ഇ അബ്ദ്ദുൾ റഷീദ്, പി.പുഷ്പ്പാംഗതൻ, കെ.ജി പ്രഭാകരൻ, എസ്.സജീവ്, അനിൽ മുണ്ടപ്പള്ളിൽ, സാജൻ കോട്ടപ്പുറം, വി. ഉണ്ണികൃഷ്ണൻ, ജോൺ മാത്യു,ടി.ജഗി തുടങ്ങിയവർ സംസാരിച്ചു.