palppu-kutanadu
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ സംഘടിപ്പിച്ച ഡോ.പല്പു അനുസ്മരണ സമ്മേളനം യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ സംഘടിപ്പിച്ച ഡോ.പല്പു അനുസ്മരണ സമ്മേളനം യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി. പ്രമോദ്, അഡ്വ. എസ്. അജേഷ് കുമാർ, ടി.എസ്. പ്രദീപ് കുമാർ, കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ്, പോഷക സംഘടനാ ഭാരവാഹികളായ കെ.പി. സുബീഷ്, പി.ആർ. രതീഷ്, ഷിനു മോൻ, ലേഖ ജയപ്രകാശ്, സ്മിത മനോജ്, ഗോകുൽദാസ് എന്നിവർ പങ്കെടുത്തു.