ചേർത്തല: ജെ.എസ്.എസ് എട്ടാം സംസ്ഥാന സമ്മേളനം 30, 31തീയതികളിൽ ആലപ്പുഴ നഗരചത്വരത്തിൽ നടക്കും. 30ന് രാവിലെ പതാക ഉയർത്തലിന് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നായി 300 പേർ പങ്കെടുക്കും.
സംസ്ഥാന പ്രസിഡന്റ് എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യും.വൈകിട്ട് 3.30ന് ഇന്ത്യൻ രാഷ്ട്രീയം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.
31ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,ഡി.സി.സി പ്രസിഡന്റ് എം.ലിജു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവർ പങ്കെടുക്കും. വൈകിട്ട് ഭാരവാഹി തിരഞ്ഞെടുപ്പ്.സ്വാഗതസംഘം കൺവീനർ ആർ.പൊന്നപ്പൻ,പി.ആർ. പവിത്രൻ, ജില്ലാസെക്രട്ടറി പി.രാജു,ജി.എൻ. ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകും.