ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനു സമീപം സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ച് റോഡിൽ തലയിടിച്ചു വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. ചിങ്ങോലി ആയിക്കാട് പന്തിരാമ്പള്ളിൽ രാജശേഖരനാണ് (44) മരിച്ചത്.
25ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. അമിത വേഗത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ബൈക്കാണ് സ്കൂട്ടറിൽ ഇടിച്ചത്. രാജശേഖരനെ ആദ്യം ഹരിപ്പാട് ഗവ.ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് അഞ്ചോടെ മരിച്ചു. എടത്വയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കു ശേഷം ഇന്നുച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഡിസൈനർ ടൈൽ ബിസിനസുകാരനായിരുന്നു. ഹരിപ്പാട്ട് ട്യൂഷന് പോയിരിരുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഭാര്യ: സീമ. മക്കൾ: അഞ്ജന, അഞ്ജനി.