മാന്നാർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് മാന്നാർ യൂണിറ്റ് പണി കഴിപ്പിച്ച സ്മൃതി മണ്ഡപത്തിന്റെ സമർപ്പണം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. എക്സ് സർവീസ് ലീഗ് മാന്നാർ യുണിറ്റ് അംഗമായ കുട്ടംപേരൂർ കുറ്റിയിൽ രാജൻ സംഭാവന ചെയ്ത അഞ്ചര സെന്റ് സ്ഥലത്താണ് സ്മൃതി മണ്ഡപം നിർമിച്ചത്. ഏകദേശം പത്ത് ലക്ഷം രൂപ ചെലവാക്കിയാണ് സ്മൃതി മണ്ഡപത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ശില്പി കലാലയം വിനോദ് ആണ് സ്മൃതി മണ്ഡപത്തിന്റെ രൂപ കല്പന നിർവഹിച്ചത്. സമർപ്പണ ചടങ്ങിൽ സ്മൃതി മണ്ഡപം പണിയാനുള്ള ഭൂമി സംഭാവന ചെയ്ത രാജൻ കുറ്റിയിൽ, ശില്പി വിനോദ് കലാലയം എന്നിവരെ ആദരിച്ചു. എക്സ് സർവീസസ് ലീഗ് മാന്നാർ യുണിറ്റ് പ്രസിഡന്റ് ഭാസ്‌കരൻ ആചാരി, സെക്രട്ടറി കെ.ആർ ഗോപിനാഥൻ, നിർമാണ കമ്മിറ്റി കൺവീനർ എസ്.ശിവകുമാർ, ഖജാൻജി വി.ജെ രാജു എന്നിവർ പങ്കെടുത്തു.