മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ ഡോ. പല്പുവിന്റെ എഴുപത്തിയൊന്നാം സ്മൃതി ദിനാചരണം നടന്നു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷനായി. യൂണിയൻ ചെയർമാൻ ഡോ.എം.ബി. വിജയകുമാർ സ്മൃതി ദിനാചരണ സന്ദേശം നൽകി ഭദ്രദീപം തെളിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ഹരി പാലമൂട്ടിൽ, ഹരിലാൽ ഉളുന്തി വനിതാ സംഘം വൈസ് ചെയർമാൻ സുജാത നുന്നു പ്രകാശ്, ചന്ദ്രിക, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല സ്വാഗതം പറഞ്ഞു.