ചാരുംമൂട്: താമരക്കുളം പഞ്ചായത്തിലും കാട്ടുപന്നി ശല്യം. ജംഗ്ഷന് കിഴക്ക് പച്ചക്കറി ക്ലസ്റ്ററിന് സമീപത്തെ രണ്ടു കൃഷിയിടങ്ങളിലായി 60 ഓളം വാഴകളുടെ ചുവട് ഭാഗം കുത്തിനശിപ്പിച്ചു.
താമരക്കുളം വാലുപറമ്പിൽ തുളസി, നാസർ ഭവനം നാസർ എന്നിവരുടെ പുരയിടത്തിലെ വാഴക്കൃഷിയാണ് നശിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് ചെറുതും വലുതും കുലച്ചതുമായ വാഴകൾ നശിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഴകളുടെ ചുവടുകളെല്ലാം കുത്തി നശിപ്പിച്ച നിലയിലാണ്. ചില വാഴകൾ കുത്തിമറിച്ചിട്ടുമുണ്ട്.
വിവരമറിഞ്ഞ് കൃഷി വകുപ്പ് ഉദ്യേഗസ്ഥർ കൃഷിയിടത്തിലെത്തി നാശനഷ്ടം വിലയിരുത്തി. വിവരം കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസിലും അറിയിച്ചിട്ടുണ്ട്.
സമീപ പഞ്ചായത്തായ പാലമേലിൽ കഴിഞ്ഞ പത്ത് മാസത്തോളമായി കാട്ടുപന്നി ശല്യത്താൽ കർഷകർ
ദുരിതത്തിലാണ്.