thief

പൂച്ചാക്കൽ: പൂച്ചാക്കൽ തേവർവട്ടത്ത് പലചരക്ക് കട നടത്തുന്ന വൃദ്ധയായ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ രണ്ടു യുവാക്കൾ നടത്തിയ ശ്രമം വെറുതെയായി. വീട്ടമ്മ നടത്തിയ ചെറുത്തുനില്പിനെത്തുടർന്ന് പിന്തിരിഞ്ഞ യുവാക്കൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാവിലെ 6.45നായിരുന്നു സംഭവം. രക്ഷപ്പെട്ട യുവാക്കൾ തുറവൂർ ഭാഗത്തേക്കാണ് പോയതെന്ന് കടയുടമ ഗോമതിയമ്മ പറഞ്ഞു. തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടിവിയിൽ മോഷ്ടാക്കളുടെ ചിത്രം കിട്ടിയിട്ടുണ്ട്. പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.