കായംകുളം: കോൺഗ്രസ് നേതാവും മുൻ ധനകാര്യ നിയമമന്ത്രിയും ആയിരുന്ന എം. കെ ഹേമചന്ദ്രൻ അനുസ്മരണം കോൺഗ്രസ് സൗത്ത് നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ നടന്നു.
ഡി.സി.സി പ്രസിഡന്റ് എം ലിജു ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൻ്റെ ബഡ്ജറ്റിലൂടെ തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയതോടെ യുവതലമുറയ്ക്ക് വിസ്മരിക്കാനാവാത്ത ഭര ണാധികാരിയായി ഹേമചന്ദ്രൽ വക്കീൽ കേരള ചരിത്രത്തിൻ്റെ ഭാഗമായി മാറിയെന്ന് എം.ലിജു പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ ഗോപിനാഥൻ, പി എസ് ബാബുരാജ്, ശ്രീജിത്ത് പത്തിയൂർ ,വേലംചിറ സുകുമാരൻ,എ പി ഷാജഹാൻ, എം എ കെ ആസാദ്, കടയിൽ രാജൻ,വി എം അമ്പിളി മോൻ, ബിധുരാഘവൻ, രാജേന്ദ്രകുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.