ഹരിപ്പാട്: അടിക്കടിയുള്ള പെട്രോൾ, ഡീസൽ വർദ്ധനവിനെതിരെയും ഡൽഹിയിൽ കർഷകർക്കെതിരെ നടന്ന അതിക്രൂരമായ മർദ്ദനത്തിനെതിരെയും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹു ഉസ്മാൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സുജിത്.സി, ഷാരോൺ, രാജേഷ് ബാബു, നിധീഷ് മുരളി, നിയാസ് അഹമ്മദ്, രാകേഷ് കൃഷ്ണൻ, വിഷ്ണു, സുമേഷ്.എം, പൊടിക്കളത്തിൽ, മുകേഷ് ജിഷ്ണു, മഹേഷ്, അനന്തു, അനിമോൻ, ഷാനി, അനിൽ എന്നിവർ സംസാരിച്ചു.