ഹരിപ്പാട്: എരിയ്ക്കാവ് ജയഭാരത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനിൽ പനച്ചൂരാൻ, നീലംപേരൂർ മധുസൂദനൻ നായർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. താലൂക്ക് ബാലവേദി കൺവീനർ പ്രദീപ് കുമാർ, ഡി.സുഗേഷ്, ആർ.വിജയകുമാർ, വി.ദീപു എന്നിവർ സംസാരിച്ചു.