ആലപ്പുഴ: കയർ ബോർഡിന്റെ റിമോട്ട് സ്കീമിൽ ബാങ്ക് ലോൺ സ്വീകരിച്ച് കടക്കെണിയിലായ ചെറുകിട കയർ ഫാക്ടറി തൊഴിലാളികളുടെ ബാങ്ക് വായ്പ ബാദ്ധ്യതകൾ ഒറ്റത്തവണ തീർപ്പാക്കി സ്വതന്ത്രരാക്കുന്നതിന് മുൻ കൈയ്യെടുത്ത മന്ത്രി ടി.എം.തോമസ് ഐസക്കിനെ കയർബോർഡ് റിമോട്ട് സ്കീം കൺസ്യൂമേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു.ഇതുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് നേതൃത്വം നൽകുകയും ഉന്നതതല ചർച്ചകളിൽ പങ്കെടുത്ത് റിമോട്ട് ലോൺ സംബന്ധിച്ച് അധികാരികളെ ബോധ്യപ്പെടുത്താൻ പരിശ്രമിച്ച സംഘടനയുടെ മുൻ രക്ഷാധികാരി കലവൂർ എൻ.ഗോപിനാഥിനെ യോഗം അനുസ്മരിച്ചു. യോഗത്തിൽ പ്രസിഡന്റ് ടി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സിന്ധുമോൾ, ബാലകൃഷ്ണൻ പട്ടണക്കാട്, രജനി സാബു, വയലാർ വിജയൻ, പി.വി.നടരാജൻ, എം.ബി.ഉദയമ്മ, ആർ.ഉദയൻ, കെ.ജി.ജോസഫ് പൂങ്കാവ് തുടങ്ങിയവർ സംസാരിക്കും.