pinarayi

ആലപ്പുഴ:റോഡപകടങ്ങൾ 50 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്റി നിതിൻ ഗഡ്കരിക്കൊപ്പം ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടിസ്ഥാന സൗകര്യ വികസനത്തിൽ നാലര വർഷത്തിൽ വലിയ മുന്നേ​റ്റമാണ് കേരളം നടത്തിയത്. 12,291 കോടി രൂപയുടെ ഏഴു പദ്ധതികൾക്കാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ തുടക്കമിട്ടത്. കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂർ, വൈ​റ്റില പാലങ്ങൾ ഉൾപ്പടെ നാല് പ്രധാനപ്പെട്ട പാലങ്ങളാണ് പൂർത്തിയാക്കിയത്. പാലാരിവട്ടം പാലം മേയിൽ നാടിനു സമർപ്പിക്കും. കയർ, പ്ളാസ്റ്റിക്, റബർ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്. ഇത് ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.