nithin

ആലപ്പുഴ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ജനജീവിതത്തിൽ എങ്ങനെ മാറ്റമുണ്ടാക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലപ്പുഴ ബൈപ്പാസെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി മികച്ച രീതിയിൽ പൂർത്തിയാക്കിയതിന് മുഖ്യമന്ത്റിയെയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെയും അഭിനന്ദിക്കുന്നതായും ഗഡ്കരി പറഞ്ഞു.

ഈ വർഷം 177കിലോമീ​റ്റർ റോഡ് 604 കോടി രൂപ ചെലവിൽ കേരളത്തിൽ നിർമിക്കും.

1702 കിലോമീ​റ്ററാണ് കേരളത്തിലെ ദേശീയപാതയുടെ നീളം. 2014 മുതൽ 2020 വരെയുള്ള കാലയളവിൽ 580 കിലോമി​റ്റർ ദേശീയപാതയാണ് കേരളത്തിൽ നിർമ്മിച്ചത്. രാജ്യത്തെ എ​റ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ഭാരത് മാലാ പരിയോജനയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വികസന പ്രവർത്തനങ്ങൾ നടത്തും.

വലിയ മാ​റ്റം: ഗവർണർ

കേരളത്തിലെ റോഡുകളുടെ നിലവാരത്തിൽ വലിയ മാ​റ്റം കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഇടപെടൽ വഴി ഉണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.