parishodhana
എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി.ഐ ശ്രീ. ദിലീപ് കുമാർ. കെ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വി. മനോജ്, NSS. പ്രോഗ്രാം ഓഫീസർ ശ്രീ.കെ.ആർ മനോജ് കുമാർ , എ.എം.വി.ഐ മാരായ ശ്രീ. വിനീത്. വി, ശ്രീ. ജിതിൻ, ശ്രീ. ചന്തു എന്നിവർ സൗഹൃദ വാഹന പരിശോധനക്ക് നേതൃത്വം നൽകി.

ആലപ്പുഴ: ജില്ലാ ആർ.ടി ഒ എൻഫോഴ്സ്മെന്റ് ചെങ്ങന്നൂർ താലൂക്ക് സ്ക്വാഡും മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ് വോളന്റി​യേഴ്സും സംയുക്തമായി മാവേലിക്കര തിരുവല്ല റൂട്ടിൽ സൗഹൃദ വാഹന പരിശോധന നടത്തി. പരിശോധനയിൽ നിയമങ്ങൾ പാലിച്ചവർക്ക് മിഠായി വിതരണം ചെയ്തു. നിയമങ്ങൾ പാലിക്കാതെ വന്നവർക്ക് കുട്ടികൾ റോഡ് സുരക്ഷയുടെ ആവശ്യകത പറഞ്ഞുകൊടുക്കുകയും റോഡ് സുരക്ഷാ ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. പതിനഞ്ചോളം വിദ്യാർത്ഥികൾ പരിശോധനയിൽ പങ്കെടുത്തു. എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി.ഐ ശ്രീ. ദിലീപ് കുമാർ. കെ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വി. മനോജ്, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ കെ.ആർ മനോജ് കുമാർ , എ.എം.വി.ഐ മാരായ വിനീത്. വി, ശ്രീ. ജിതിൻ, ചന്തു എന്നിവർ സൗഹൃദ വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.