അമ്പലപ്പുഴ: ദേശീയ പാതയിൽ കുടിയൊഴുപ്പിക്കപ്പെടുന്ന വ്യാപാരികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി ഫെബ്രുവരി 10 ന് ഹർത്താൽ ആചരിക്കും.ദേശീയപാത സ്പെഷ്യൽ ഓഫിസിലേക്ക് വ്യാപാരി കുടുംബങ്ങളുടെ മാർച്ചും കഞ്ഞിവയ്പ്പ് സമരവും നടത്താൻ തീരുമാനിച്ചു. സമര പ്രഖ്യാപന കൺവെഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.സജു പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. അഷറഫ് പ്ളാമൂട്ടിൽ,പ്രതാപൻ സുര്യാലയം,ഷംസ് വളഞ്ഞവഴി, തോമസ് കണ്ടച്ചേരി, എൻ മോഹൻ ദാസ്, പ്രദിപ് പറവൂർ , രവീന്ദ്രൻ പുന്നപ്ര, ദിനേശ് ,ലീല,തുടങ്ങിയവർ പ്രസംഗിച്ചു.