oppam
പഴവീട് ഒപ്പം സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ രക്തപരിശോധനാ ക്യാമ്പ് നഗരസഭാംഗങ്ങളായ സി.അരവിന്ദാക്ഷൻ, ആർ.രമേശ്, സജേഷ് ചാക്കുപറമ്പ്, സുമ, പ്രജിത കണ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തപ്പോൾ

ആലപ്പുഴ : പഴവീട് ഒപ്പം സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ പഴവീട് വിജ്ഞാന പ്രദായിനി വായനശാലയിൽ സൗജന്യ രക്തപരിശോധനാ ക്യാമ്പ് നടത്തി. നഗരസഭാംഗങ്ങളായ സി.അരവിന്ദാക്ഷൻ, ആർ.രമേശ്, സജേഷ് ചാക്കുപറമ്പ്, സുമ, പ്രജിത കണ്ണൻ എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദീജിത്ത്. ആർ. അദ്ധ്യക്ഷനായി. സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ പ്രവീൺ. ബി എന്നിവർ സംസാരിച്ചു.