ആലപ്പുഴ: യോജിച്ചുള്ള പ്രവർത്തനത്തിന്റെ നേട്ടമാണ് ആലപ്പുഴ ബൈപ്പാസ് പൂർത്തീകരണമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു സുധാകരൻ.
ബൈപ്പാസ് കാര്യത്തിൽ യാതൊരു അവകാശവാദവുമില്ല. ആർക്കും ഇതൊക്കെ ചെയ്യാം. പക്ഷെ ആത്മാർത്ഥതയും പ്രതിബദ്ധതയും വേണം. മുമ്പ് ഒരേ കൂട്ടർ കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്നപ്പോൾ എന്തുകൊണ്ട് ഇതു സാധിക്കാതെ പോയി.