ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ പുതിയ കോൺഫറൻസ് ഹാൾ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. തോമസ് വാവനി കുന്നേൽ ഉദ്ഘാടനം ചെയ്തു. പോൾ ഹാരിസ് റോട്ടറി ഹാൾ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഹാളിൽ ഇനി ക്ലബ്ബിന്റെ സ്വന്തന സ്പർശം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ എകോപിപ്പിക്കും. ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിയുക്ത ഗവർണർ കെ. ശ്രീനിവാസൻ നിർവഹിച്ചു. മുൻ ഗവർണർ ശിരിഷ് കേശവൻ ആദ്യ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഫെലോഷിപ് ഹാളിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണർ സുബൈർ ഷംസ് നിർവഹിച്ചു. പ്രസിഡന്റ് മായ സുരേഷ് അദ്ധ്യക്ഷനായി. മുൻ അസിസ്റ്റന്റ് ഗവർണർമായ ഡോ. ജോണി ഗബ്രിയേൽ, ബി. ബാബുരാജ്, വി. മുരളീധരൻ, ബി. രവികുമാർ, എം. മുരുകൻ പാളയത്തിൽ, ഡോ. ടീന ആന്റണി, വി.ആർ വിദ്യാധരൻ, നിയുക്ത അസിസ്റ്റന്റ് ഗവർണർ ഡോ. എസ് പ്രസന്നൻ, മുൻ പ്രസിഡന്റുമാരായ ജേക്കബ് സാമുവൽ, എ. മനോജ്, പി.സുരേഷ് റാവു, ഖജാൻജി ഷിബുരാജ്, സന്തോഷ് വർഗീസ് എന്നിവർ സംസാരിച്ചു.