ഹരിപ്പാട്: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരേയുണ്ടായ വെടിവയ്പിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഹരിപ്പാട് മണ്ഡലം കമ്മി​റ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ. എസ്. ആർ. ടി. സി ബസ് സ്റ്റേഷന് സമീപം അവസാനിച്ചു. പ്രതിഷേധ യോഗം സംസ്ഥാന എക്സിക്യൂട്ടി​വ് അംഗം എ. ശോഭ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനന്ദുബാബു, വി.എം പ്രമോദ്, ജി. സിനു, സാജൻ പി കോശി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ബിജോ ബാബു, എൽ മൽസൂർ, കൃഷ്ണകുമാർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.