manneduppu
താമരക്കുളം ചത്തിയറയിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്ന പുരയിടം

ചാരുംമൂട് : താമരക്കുളം ചത്തിയറ ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ അനധികൃത മണ്ണെടുപ്പെന്ന് പരാതി.

വീട് നിർമ്മാണത്തിനായി ലഭിച്ചിരിക്കുന്ന കോടതി അനുമതിയുടെ മറവിൽ കൂടുതൽ സ്ഥലത്തു നിന്ന് മണ്ണെടുപ്പ് നടത്തുന്നതായാണ് പരാതി. പന്ത്രണ്ടര സെന്റ് സ്ഥലത്ത് രണ്ടര അടി താഴ്ചയിൽ മണ്ണെടുക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ സ്ഥലത്ത് നിന്ന് മണ്ണെടുക്കുന്നതായുള്ള പരിസരവാസികളുടെ പരാതിയിൽ

പഞ്ചായത്തും വില്ലേജ് അധികൃതരും സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്.

എന്നാൽ ഇത് ലംഘിച്ചും കഴിഞ്ഞ ദിവസം മണ്ണെടുക്കാൻ ശ്രമം നടന്നതായും പരാതിയുണ്ട്.