അരൂർ: ശ്വാസംമുട്ടലിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച വൃദ്ധൻ വീട്ടിൽ വിശ്രമത്തിൽ കഴിയവേ മരിച്ചു. എഴുപുന്ന പഞ്ചായത്ത് 11-ാം വാർഡ് കറുകപ്പറമ്പ് വീട്ടിൽ കൃഷ്ണൻ (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിലായിരുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവനും മറ്റ് രണ്ടു പേരും പി.പി.ഇ കിറ്റ് ധരിച്ചു മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ്, വാർഡ് അംഗം ബിന്ദു വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ജീവന്റെ നേതൃത്വത്തിൽ മൂന്നാമത്തെ തവണയാണ്, കൊവിഡ് മൂലം മരിച്ചവരെ സംസ്കരിക്കുന്നത്. കൃഷ്ണന്റെ ഭാര്യ ഗിരിജ. മക്കൾ: ഗിരീഷ്, രാകേഷ്.