മാന്നാർ : പതിനെട്ടുകാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പാണ്ടനാട് പഞ്ചായത്ത് 12 -ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മീത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് കഴിഞ്ഞ നവംബർ ആറിന് കാണാതായത്. അന്ന് രാവിലെ 11 മണിവരെ വീട്ടിലുണ്ടായിന്നു. കാണാതാകുമ്പോൾ മഞ്ഞ നിറമുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. സ്വർണ കൊലുസ് , സ്വർണമാല , സ്വർണ കമ്മൽ എന്നിവയും അണിഞ്ഞിരുന്നതായി മാതാപിതാക്കൾ ചെങ്ങന്നൂർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു .
വീട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസഞ്ഞഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അന്വേഷണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ളള ഒരുക്കത്തിലാണ് പൊലിസ് . അതിനിടെ യുവതിയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. യുവതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 9497990043 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.