ആലപ്പുഴ : കോവിഡ് രോഗബാധയെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ മരിച്ച മലയാളി ഡോ. റോയ് സഖറിയ (59) യുടെ സംസ്കാരം ഇന്ന് ദക്ഷിണാഫ്രിക്കയിൽ നടക്കും. ചെങ്ങന്നൂർ പേരിശേരി ഹോറേബ് - 3 വീട്ടിൽ ബേബി സഖറിയയുടെയും ലൂസി സഖറിയയുടെയും മൂത്ത മകനാണ് . ഏറെ വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ സേവനമനുഷ്ഠിച്ചിരുന്ന റോയി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ :റൂബി. മക്കൾ: ജോ ഹാൻ ,ഐശ്വര്യ. സഹോദരങ്ങൾ: ഡോ. റെജി സഖറിയ, ഡോ. റോണി സഖറിയ, രേഖ സഖറിയ .