jss

ആലപ്പുഴ: ജെ.എസ്.എസ് എട്ടാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും ആലപ്പുഴ നഗരചത്വരത്തിൽ (ഡി.മോഹൻദാസ് നഗർ) നടക്കും. ഗൗരിഅമ്മ വിഭാഗവും രാജൻബാബു വിഭാഗവും ലയിച്ചതിന് ശേഷമുള്ള ആദ്യ സമ്മേളനമാണിത്.

ഇന്ന് രാവിലെ 11.15ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്യും. അഡ്വ. സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിഅമ്മ മുഖ്യസന്ദേശം നൽകും. ഡോ. പി.സി. ബീനാകുമാരി സ്വാഗതം പറയും.

ഉച്ചയ്ക്ക് 12ന് വിവിധ സബ്കമ്മിറ്റി തിരഞ്ഞെടുപ്പ്, 12.30ന് പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ പ്രമേയം. വൈകിട്ട് 4ന് സെമിനാർ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സഞ്ജീവ് സോമരാജൻ വിഷയാവതരണം നടത്തും. മന്ത്രി പി. തിലോത്തമൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, അഡ്വ. എ. ജയശങ്കർ, ബാലരാമപുരം സുരേന്ദ്രൻ, കാട്ടുകുളം സലിം എന്നിവർ സംസാരിക്കും.

നാളെ രാവിലെ 11ന് അഭിവാദ്യ യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ആർ.എസ്.പി (ബി) സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷൻ, ജെ.എസ്.എസ് ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ സംസാരിക്കും. ഉച്ചക്ക് 2.30ന് ചർച്ച, വൈകിട്ട് 4ന് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ, ജില്ലാ സെക്രട്ടറി പി. രാജു, സംസ്ഥാന സെന്റർ അംഗം പി.ആർ. പവിത്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.