കായംകുളം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജൃത്തെ കലാസാംസ്കാരിക സാമൂഹിക രംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച 80 പേരിൽ ഏക മലയാളിയും ചിത്രകാരനുമായ വി. മോഹനൻ 'ഇന്ത്യാ റെക്കാഡ് എക്സലൻസ് 2021' അവാർഡിന് അർഹനായി.
ഭരണിക്കാവ്, പള്ളിയ്ക്കൽ നടുവിലേമുറി അഞ്ജനത്തിൽ വിമുക്തഭടനായ വി. മോഹനന്റെ 30 വർഷക്കാലത്തെ ചിത്രകലയിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. ഭാര്യ: നാൻസി, മകൾ അഞ്ജന.