ചെങ്ങന്നൂർ : രക്താർബുദം ബാധിച്ച നിർദ്ധന യുവാവ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. തിട്ടമേൽ കൃഷ്ണവിലാസം വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (31) ആണ് ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ചിലാണ് ഉണ്ണിക്കൃഷ്ണന് രക്താർബുദം സ്ഥിരീകരിച്ചത്.
തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ 9 മാസത്തെ ചികിത്സക്കു ശേഷം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂർച്ഛിച്ചതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 10 ദിവസത്തെ ചികിത്സക്കായി 1,16000 രൂപ ബിൽ അടക്കേണ്ടി വന്നു.
നാട്ടുകാരുടെസഹായത്താലാണ് ഇത് കണ്ടെത്തിയത്. ദിവസം 7000 രൂപയോളം ഇപ്പോൾ ചികിത്സയ്ക്ക് വേണ്ടി വരുന്നുണ്ട്.
പിതാവ് ഗോപാലകൃഷ്ണൻ കഴിഞ്ഞ 18 വർഷമായി രോഗബാധിതനായി ജോലിക്കു പോകാൻ പറ്റാതെ വീട്ടിൽ കഴിയുകയാണ്. ചെങ്ങന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണനാണ് കുടുംബം പോറ്റിയിരുന്നത്. 5 സെന്റ് സ്ഥലം വാങ്ങി ബാങ്ക് ലോണെടുത്ത് ചെറിയ വീട് വയ്ക്കുകയും ചെയ്തു. എന്നാൽ, ഉണ്ണിക്കൃഷ്ണൻ രോഗബാധിതനായതോടെ കുടുംബത്തിന്റെ വരുമാന മാർഗവും അടഞ്ഞു. ബാങ്ക് ലോൺ അടക്കാനും നിവൃത്തിയില്ലാതായതോടെ ജപ്തി ഭീഷണിയിലാണ് ഈ കുടുംബം.
തുടർചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി ഉണ്ണിക്കൃഷ്ണന്റെ പേരിൽ ഫെഡറൽ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ10240100393024, IFSC FDRL0001024, . ഫോൺ: 9744586238