മാവേലിക്കര: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ന് കോൺഗ്രസ് തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയാത്ര നടത്തും. ഈസ്റ്റ് മണ്ഡലം യാത്ര ഉച്ചയ്ക്ക് 2ന് കല്ലുമല തെക്കേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കുറത്തികാട് ജംഗ്ഷനിൽ സമാപിക്കും. വെസ്റ്റ് മണ്ഡലം യാത്ര ഉച്ചയ്ക്ക് 2ന് ഉമ്പർനാട് ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിക്കും.