അരൂർ: എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപിലേക്ക് നടപ്പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള മണ്ണുപരിശോധനയുടെ സ്വിച്ച് ഓൺ അഡ്വ. ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് മേജർ ഇറിഗേഷൻ വകുപ്പാണ് പാലം നിർമി​ക്കുന്നത്. മണ്ണുപരിശോധന പൂർത്തീകരിച്ച് ഡി.പി.ആർ തയ്യാറാക്കി ഈ സാമ്പത്തികവർഷം തന്നെ പാലം നിർമാണം ആരംഭിക്കുമെന്നും കാക്കാത്തുരുത്ത് ദ്വീപിന്റെ വികസനത്തിന്റെ ആദ്യ കാൽ വയ്പാണ് ഇതെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ സി.എസ്.അഖിൽ, തങ്കമണി സോമൻ, സോജിമോൾ തുടങ്ങിയവർ പങ്കെടുത്തു.