ഹരിപ്പാട്: നാഷണൽ കോ ഓഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മൂന്നിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി നടത്തുന്ന വാഹന ജാഥയ്ക്ക് കരുവാറ്റായിൽ സ്വീകരണം നൽകി. പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്ന യോഗത്തിൽ ജാഥാ ക്യാപ്ടനായ കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.രഘുനാഥിനെയും ജാഥാ അംഗങ്ങളെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. കർഷക സംഘം ഹരിപ്പാട് എരിയ വൈസ് പ്രസിഡന്റ പി.ടി. മധു യോഗം ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രതിനിധികളും തൊഴിലാളികളും സ്വീകരണത്തിൽ പങ്കെടുത്തു.