ആലപ്പുഴ : ശ്രീനാരായണ ഗുരുദേവന്റെ "സംഘടന കൊണ്ട് ശക്തരാകുക" എന്ന് ആഹ്വാനത്തിന് 94 വർഷം തികയുന്ന വേളയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ എസ്.എൻ.ഡി.പി യോഗം കുട്ടനാട് സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് നാളെ വൈകിട്ട് 3 ന് യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ കൂടുന്ന സമ്മേളനം യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും യോഗത്തിൽ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറയും. അഡ്മിനിസ്ട്രേറ്റീവ് കമറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ് , എം.പി.പ്രമോദ്, അഡ്വ. എസ്. അജേഷ് കുമാർ ,ടി.എസ്.പ്രദീപ് കുമാർ , കെ.കെ.പൊന്നപ്പൻ , പി.ബി. ദിലീപ്, പോഷക സംഘടനാ ഭാരവാഹികളായ കെ.പി.സുബീഷ്, പി.ആർ. രതീഷ് , ടി.എസ്.ഷിനുമോൻ , ലേഖ ജയപ്രകാശ്, സജിനി മോഹൻ , സ്മിത മനോജ്, ഗോകുൽദാസ് എന്നിവർ സംസാരിക്കും.