ചാരുംമൂട്: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട് ചാരുംമൂട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് പഞ്ചലോഹ വിഗ്രഹങ്ങളും തമിഴ്നാട് പൊലീസ് കണ്ടെടുത്തു.
ചാരുംമൂട് പേരൂർക്കാരാണ്മ അനൂപ് ഭവനം അനൂപ് (29), താമരക്കുളം വേടരപ്ലാവ്
തോട്ടത്തറയിൽ വിജയൻ (35) എന്നിവരെയാണ് ഇന്നലെ രാവിലെ ഇവരുടെ വീടുകളിൽ നിന്നും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നാണ് വിഗ്രഹങ്ങളും കണ്ടെടുത്തത്. തമിഴ്നാട് പെരിയപാളയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട് ചാരുംമൂട്ടിൽ എത്തിയത്.