കായംകുളം: വൺ ഇന്ത്യ വൺ പെൻഷൻ ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂടിന് സമീപം ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശിധരൻ ഷാലിമാർ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂർ രാജേന്ദ്രൻ, സുജി ഡേവിഡ്സൺ, ഗിവർഗീസ് സാമുവൽ , അലോഷ്യസ്, കുഞ്ഞുമോൻ പത്തിയൂർ . രാജു പ്രണവം. സ്റ്റീഫൻ കീരിക്കാട്, സജീവ് കാടാശ്ശേരി, പ്രതീപ് ചെട്ടികുളങ്ങര , സുഗതൻ ചെട്ടികുളങ്ങര, ചെറിയാൻ മത്തായി, അജിവർഗീസ്, ലിസി ജോസഫ് എന്നിവർ സംസാരിച്ചു .