ആലപ്പുഴ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുനരർപ്പണദിനപരിപാടികൾ ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടവന അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിയൻ ദർശന വേദി സംസ്ഥാന വൈസ് ചെയർമാൻ പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി.ഇ.ഷാബ്ദ്ദീൻ , ബി.സുജാതൻ , എൻ.എൻ. ഗോപികുട്ടൻ , തോമസ് ഗ്രിഗറി , ഏ.ബി.ഉണ്ണി , സിബിച്ചൻ കല്ലുപാത്ര , ജേക്കബ് എട്ടുപറയിൽ , ഡി.സദറുദ്ദീൻ , സാബു കന്നിട്ടയിൽ , ഹക്കിം മുഹമ്മദ് രാജ് , എ.അനുരുദ്ധൻ , കെ.ജെ.ആൻറണി , ഡി.ഡി.സുനിൽകുമാർ , കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.