മുതുകുളം: മുതുകുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ജനവാസ സ്ഥലത്തു ടെലികോം കമ്പനിയുടെ ടവർ നിർമ്മാണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപെട്ടു ആക്ഷൻ കൗൺസിലിന്റെ നേത്രത്വത്തിൽ ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബി. എസ്. സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സരസ്വതി പിള്ള അദ്ധ്യക്ഷത വഹിച്ചു .
വാർഡ് അംഗങ്ങളായ ജി. എസ്. ബൈജു, ശുഭഗോപകുമാർ, കെ. എസ്. ഷാനി , ജെ. നൗഫൽ, ജയലക്ഷ്മി, രാജപ്പൻ തുടങ്ങിവർ സംസാരിച്ചു.